Thursday, January 1, 2009

യുവജന വാര്‍ത്തകള്‍ ആരംഭിക്കുന്നു

Happy New Year from Yuvajana

കോഴിക്കോട്‌ നഗരത്തില്‍ ചേവരമ്പലം പ്രദേശത്തെ ഒരു സാംസ്കാരിക സംഘടനയാണ്‌ യുവജന സ്പോര്‍ട്‌സ്‌ ക്ലബ്ബ്‌ ആന്റ്‌ ലൈബ്രറി. 1954 ല്‍ രൂപീകൃതമായ യുവജന, പ്രദേശത്തെ സാമൂഹിക-സാംസ്കാരിക-കായിക-കലാ മണ്ഡലങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്നു. യുവജനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളെക്കുറിച്ച്‌ ഇനി മുതല്‍ ഈ ബ്ലോഗില്‍ വായിക്കാം.





2008 ഡിസംബര്‍ 7 നു "അടുക്കളയിലെ രസതന്ത്രം" എന്ന വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകന്‍ ഡോ: ഡി കെ ബാബു പ്രഭാഷണം നടത്തി. ഭക്ഷണം എങ്ങിനെ കമ്പോളവല്‍ക്കരിക്കപ്പെടുന്നുവെന്നും, വില്‍പ്പനക്ക്‌ ആക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിനു എത്രമാത്രം ഹാനികരമാകുന്നുവെന്നും സരസമായി വിശദീകരിച്ച പ്രഭാഷണം കേള്‍ക്കാന്‍ സ്ത്രീകളക്കം വലിയ ഒരു സദസ്സുണ്ടായിരുന്നു.

ഡിസംബര്‍ 27 നു നടന്ന സാംസ്കാരിക സന്ധ്യ അവിസ്മരണീയമായ മറ്റൊരു അനുഭവമായിരുന്നു. കേരളീയ കലാകാരന്മാര്‍ക്കൊപ്പം പഞ്ചാബ്‌,ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ കലാകാരന്മാരും ചേര്‍ന്ന് നടത്തിയ നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും വന്‍ ജനാവലിയുടെ മനം കവര്‍ന്നു.ദേശീയോല്‍ഗ്രധന പരിപാടിയുടെ ഭാഗമായാണ്‌ അന്യസംസ്ഥാന കലാകാരന്മാര്‍ ഇവിടെയെത്തിയത്‌.


















അടുത്ത പരിപാടി ജനുവരി 11 നു നടക്കുന്ന "ജനകീയ സാഹിത്യ അരങ്ങാ"ണ്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "പാത്തുമ്മയുടെ ആട്‌" എന്ന കൃതി ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പ്രശസ്ത വ്യക്തികള്‍
പങ്കെടുക്കുന്നു


2 comments:

  1. മമ്മൂട്ടി ബ്ലോഗ്‌ തുടങ്ങിയാല്‍ വാര്‍ത്ത.അമിതാഭ്‌ ബച്ചന്റെ പോസ്റ്റുകളും, മീനാക്ഷിയുടെ പോസ്റ്റുകളും വലിയ വാര്‍ത്ത.
    വാര്‍ത്തയാവില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ യുവജന ഒരു ബ്ലോഗ്‌ ആരംഭിക്കുന്നു- യുവജന വാര്‍ത്തകള്‍

    ReplyDelete